പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ അന്വേഷണം

ചിലയിടത്ത് മനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് സ്ഥാപിച്ച്‌ ഫ്ലക്സുകളിലും ഇരയുടെ പടം ചേര്‍ത്തിട്ടുണ്ട്
പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ അന്വേഷണം

കട്ടപ്പന: ഇടുക്കി നരിയംപാറയില്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ചിത്രം സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചത്.

കേസിലെ പ്രതി മനു മനോജിന്റെ മരണത്തിന് പിന്നാലെയാണ് ഇയാളോടുത്തുള്ള പെണ്കുട്ടിയുടെ ഫോട്ടോ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ചിലയിടത്ത് മനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് സ്ഥാപിച്ച്‌ ഫ്ലക്സുകളിലും ഇരയുടെ പടം ചേര്‍ത്തിട്ടുണ്ട്. ഇത് സ്ഥാപിച്ചവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

പീഡനക്കേസുകളില്‍ ഇരയാവുന്നവരുടെ ചിത്രങ്ങളും വ്യക്തിവിവരങ്ങളും പരസ്യപ്പെടുത്തുന്നത് ​ഗുരുതരമായ കുറ്റമായി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്

Related Stories

Anweshanam
www.anweshanam.com