
തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് 51കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശാഖയുടെ ഭര്‍ത്താവ് അരുണിനെ(26) പൊലീസ് കസ്റ്റഡിയിലെടുത്തു. കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശാഖയെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടിനുള്ളില്‍ ഷോക്കേറ്റനിലയിലായിരുന്നു ശാഖ. കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശാഖയും അരുണും രണ്ട് മാസം മുമ്ബാണ് വിവാഹിതരായത്. മതാചാരപ്രകാരം ആയിരുന്നു വിവാഹം. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ശാഖയ്ക്ക് ഷോക്കേറ്റെന്നാണ് അരുണ്‍ മൊഴി നല്‍കിയത്. കിടപ്പുരോഗി അമ്മയും ശാഖയും അരുണും മാത്രമാണ് വീട്ടിലുള്ളത്. രണ്ടു മാസക്കാലയളവില്‍ ഇവര്‍ തമ്മിലുള്ള വഴക്കുകള്‍ പതിവായിരുന്നുവെന്ന് വീട്ടിലെ ഹോം നേഴ്സ് പറയുന്നു.
വിവാഹ ഫോട്ടോ പുറത്തുപോയതും, വിവാഹം രജിസ്റ്റര്‍ ചെയ്യാത്തതും ആയിരുന്നു തര്‍ക്കത്തിന് കാരണം. മൃതദേഹത്തിലും ഹാളിലും ചോരപ്പാടുകള്‍ കണ്ടെത്തിയതും, ശാഖയുടെ മൂക്ക് ചതഞ്ഞ നിലയില്‍ കണ്ടെത്തിയതും സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു.അതേസമയം, അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ എത്തിയാല്‍ മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളുവെന്നും വെള്ളറട പൊലീസ് പറഞ്ഞു.