എംഎം മണിക്ക് അഭിവാദ്യങ്ങള്‍: ജനവിധി മാനിക്കുന്നു; തല നാളെ മൊട്ടയടിക്കുമെന്ന് ഇഎം അഗസ്തി

മന്ത്രി എം.എം. മണിയോട് ഇരുപതിനായിരത്തിലേറെ വോട്ടിനു പിന്നിലായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എം. അഗസ്തി തോല്‍വി സമ്മതിച്ചു.
എംഎം മണിക്ക് അഭിവാദ്യങ്ങള്‍:  ജനവിധി മാനിക്കുന്നു; തല നാളെ മൊട്ടയടിക്കുമെന്ന് ഇഎം അഗസ്തി

തിരുവനന്തപുരം: വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടയില്‍ ഉടുമ്ബന്‍ചോലയില്‍ മന്ത്രി എം.എം. മണിയോട് ഇരുപതിനായിരത്തിലേറെ വോട്ടിനു പിന്നിലായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എം. അഗസ്തി തോല്‍വി സമ്മതിച്ചു. ഇരുപതിനായിരത്തിലേറെ വോട്ടിനു തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് 24 ന്യൂസ് എഡിറ്റര്‍ ശ്രീകണ്ഠന്‍നായരോട് പന്തയം വച്ചത് പാലിക്കുമെന്നും അഗസ്തി ഫേസ്ബുക്കിലൂടെ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

എം.എം മണിക്ക് അഭിവാദ്യങ്ങള്‍. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠന്‍ നായര്‍ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് അറിയിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com