എംവി രാഘവന്റെ ഭാര്യ സിവി ജാനകിയമ്മ അന്തരിച്ചു

സംസ്‌കാരം തിങ്കളാഴ്ച രാവിലെ.
എംവി രാഘവന്റെ ഭാര്യ സിവി ജാനകിയമ്മ അന്തരിച്ചു

കണ്ണുര്‍: മുന്‍മന്ത്രിയും സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം വി രാഘവന്റെ ഭാര്യസി വി ജാനകിയമ്മ നിര്യാതയായി. 80 വയസായിരുന്നു. മൂത്ത മകള്‍ ഗിരിജയുടെ തളിപ്പറമ്പ് കൂവോട്ടെ വീട്ടില്‍ ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച രാവിലെ.

മക്കള്‍: എം.വി. ഗിരിജ (റിട്ട. മാനേജര്‍ കണ്ണൂര്‍ അര്‍ബന്‍ ബാങ്ക്), എം.വി. ഗിരീഷ് കുമാര്‍ (പി.ടി.ഐ ), അഡ്വ.എം.വി. രാജേഷ് (ജി.എം,ലീഗല്‍, വൊഡാഫോണ്‍), എം.വി. നികേഷ് കുമാര്‍ (എം.ഡി, റിപ്പോര്‍ട്ടര്‍).

മരുമക്കള്‍: പ്രഫ. ഇ. കുഞ്ഞിരാമന്‍ (ഡയറക്ടര്‍, എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ്), ജ്യോതി ഗിരീഷ് (സഹകരണ പെന്‍ഷന്‍ ബോര്‍ഡ്), അഡ്വ.സുപ്രിയ രാജേഷ് (കേരള ബാങ്ക്, എറണാകുളം), റാണി നികേഷ് (റിപ്പോര്‍ട്ടര്‍).

No stories found.
Anweshanam അന്വേഷണം
www.anweshanam.com