
കണ്ണൂർ: സി പി എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണം. തന്റെ വാഹനം മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന് ജയരാജൻ ആരോപിച്ചു.
നെല്ലിക്കാപ്പാലത്തുവച്ചാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. മയ്യിലിലെ മുസ്ലിം ലീഗ് പ്രവർത്തകരാണ് ആക്രമിച്ചത്. കല്ല് ഉള്പെടെയുള്ളവയെടുത്ത് വാഹനത്തിന്റെ പിന്നാലെ ലീഗ് പ്രവര്‍ത്തകര്‍ വന്നെന്നും ജയരാജന് ആരോപിച്ചു.