കോടിയേരിയുടെ അവധി ചികിത്സയ്ക്ക് വേണ്ടി; തെരഞ്ഞെടുപ്പിനെ ബാധിക്കില്ല: ഗോവിന്ദന്‍ മാസ്റ്റര്‍

കോടിയേരി മാറി നില്‍ക്കുന്നത് കൂടുതല്‍ ചികിത്സ ആവശ്യമുള്ളത് കൊണ്ടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
കോടിയേരിയുടെ അവധി ചികിത്സയ്ക്ക് വേണ്ടി; തെരഞ്ഞെടുപ്പിനെ ബാധിക്കില്ല: ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞതല്ല, അവധി എടുത്തതാണെന്ന് വ്യക്തമാക്കി സിപിഎം നേതാവ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അവധി പാര്‍‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. പാര്‍ട്ടി കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ട് പോകുകയാണെന്നും കോടിയേരി മാറി നില്‍ക്കുന്നത് കൂടുതല്‍ ചികിത്സ ആവശ്യമുള്ളത് കൊണ്ടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കോടിയേരിക്ക് ഇനിയും തുടര്‍ച്ചയായ ചികിത്സ വേണം, പല കാര്യങ്ങളും നിര്‍വ്വഹിക്കുകയും നേരിട്ട് ഇടപെടുകയും ചെയ്യേണ്ട സാഹചര്യത്തിലാണ് ഒരാള്‍ക്ക് ചുമതല നല്‍കുന്നത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ തന്റെ അസുഖവുമായി ബന്ധപ്പെട്ട് അവധി വേണമെന്ന് ആവശ്യപ്പെട്ടു.

കുറച്ച്‌ കൂടി തുടര്‍ച്ചയായ ചികിത്സ വേണമെന്നാണ് കോടയേരി സെക്രട്ടേറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ലീവ് ആവശ്യമാണെന്നത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഈ സാഹചര്യത്തില്‍ സഖാവ് എ വിജയരാഘവനെ ചുമതലപ്പെടുത്തി. എം വി ഗോവിന്ദന്‍ വിശദീകരിച്ചു.

Related Stories

Anweshanam
www.anweshanam.com