മുത്തൂറ്റ് സ്‌നേഹാശ്രയ മൊബൈല്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു
Kerala

മുത്തൂറ്റ് സ്‌നേഹാശ്രയ മൊബൈല്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു

ആന്റ്റിബോഡി സ്‌ക്രീനിംഗ് നടത്തുന്നതിനായാണ് മൊബൈല്‍ യൂണിറ്റ് ഉപയോഗിക്കുക.

News Desk

News Desk

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച്‌കൊണ്ട് മുത്തൂറ്റ് ഫിനാന്‍സ് ആരംഭിച്ച മുത്തൂറ്റ് സ്‌നേഹാശ്രയ മൊബൈല്‍ വാനിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ശ്രീമതി സൗമിനി ജെയ്ന്‍, മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കോവിഡ് രോഗത്തിന്റെ പ്രാഥമികപരിശോധനയായ ആന്റ്റിബോഡി സ്‌ക്രീനിംഗ് നടത്തുന്നതിനായാണ് മൊബൈല്‍ യൂണിറ്റ് ഉപയോഗിക്കുന്നത്.

ആന്റിബോഡി സ്‌ക്രീനിംഗില്‍ പോസിറ്റീവ് ആകുന്നവരെയും, അസുഖ ലക്ഷണമുള്ള വ്യക്തികളെയും കേരള സര്‍ക്കാര്‍ അംഗീകാരമുള്ള ഐസിഎംആര്‍ അംഗീകരിച്ച ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റിനു വിധേയരാക്കുന്നതാണ്. ആന്റിജന്‍ പരിശോധനയ്ക്കായ് ചിലവാകുന്ന തുകയും മുത്തൂറ്റ് ഫിനാന്‍സ് തന്നെ വഹിക്കുന്നതാണ്. പൂര്‍ണ്ണമായും സൗജന്യമായ് ഈ സേവനം ലഭ്യമാക്കുവാന്‍ മുത്തൂറ്റ് ഫിനാന്‍സ് ഉദ്ദേശിക്കുന്നത്.

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ വരുന്ന എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ആണ്. നാഷണല്‍ ഹെല്‍ത്ത് മിഷനുമായ് സഹകരിച്ച് പല സംസ്ഥനങ്ങളിലും ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒരു പൊതുമേലാ സംരംഭമാണ് എച്ച്എല്‍എല്‍.

കേരളത്തില്‍ ഫാര്‍മസി, ലബോറട്ടറി & ഇമേജിംഗ് സേവനങ്ങളും ഇവര്‍ നല്‍കിവരുന്നു. കേരള സര്‍ക്കാരുമായി സഹകരിച്ച് ഇതിനോടകം തന്നെ കേരള പോലിസിനും, തൃക്കാക്കര മുനിസിപാലിറ്റിയിലെ സ്റ്റാഫിനും കോവിഡ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തിയ ഒരു പ്രവത്തിപരിചയം എച്ച്എല്‍എല്ലിന് ഉള്ളത് മുത്തൂറ്റ് ഫിനാന്‍സിന്റെ ഈ സംരംഭത്തിന്‍ ഒരു മുതല്‍ക്കൂട്ടാണ്.

മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റാപ്പിഡ് കോവിഡ് ആന്റിബോഡി സ്‌ക്രീനിംഗ് ആന്റ് ആന്റിജന്‍ ടെസ്റ്റ് എന്ന ഈ മൊബൈല്‍ ലാബ് യൂണിറ്റിന് തുടക്കം കുറിച്ചിരിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ കൊച്ചി കോര്‍പ്പറേഷനു കീഴില്‍ വരുന്ന എല്ലാ ശുചീകരണതൊഴിലാളികള്‍ക്കും മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്കും ടെസ്റ്റുകള്‍ നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്. പിന്നീട് മറ്റ് സന്നദ്ധ സംഘടനകളുമായ് സഹകരിച്ച് കേരളത്തില്‍ മുഴുവന്‍ ഈ സംരംഭം വ്യാപിപ്പിക്കാന്‍ ആണ് കമ്പനി ലക്ഷ്യമിടുന്നത് എന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് മുത്തൂറ്റ് ഗ്രുപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോല്‍ എല്ലാം പാലിച്ചുകൊണ്ട് തന്നെ ആയിരിക്കും ഈ ടെസ്റ്റുകള്‍ നടത്തുന്നത്. വിദഗ്ദ്ധരായ മൂന്ന് ലാബ് ടെക്‌നിഷ്യന്‍സും, ഒരു മെയില്‍ നഴ്‌സും ആണ് ഈ മൊബൈല്‍ യൂണിറ്റില്‍ ഉള്ളത്. കുറഞ്ഞത് 40,000 ടെസ്റ്റുകളെങ്കിലും നടത്തുവാന്‍ ആണ് കമ്പനി ലക്ഷ്യമിടുന്നത്. പൂര്‍ണ്ണമായും സൗജന്യമായാണ് ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്.

Anweshanam
www.anweshanam.com