മുന്നോക്ക സംവരണം പിന്നാക്കക്കാരെ കൂടുതല്‍ പിന്നാക്കരാക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

സംവരണ സമുദായങ്ങളെ ഇത് ദോഷകരമായി ബാധിക്കും.
മുന്നോക്ക സംവരണം പിന്നാക്കക്കാരെ കൂടുതല്‍ പിന്നാക്കരാക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണമേര്‍പ്പെടുത്തുന്നതിനെതിരെ മുസ്ലിം സംഘടനകള്‍. മുന്നോക്ക സംവരണം പിന്നാക്കക്കാരെ കൂടുതല്‍ പിന്നാക്കരാക്കുമെന്ന് വിവിധ സംഘടനകള്‍ പങ്കെടുത്ത യോഗ ശേഷം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അശാസ്ത്രീയമായാണ് സര്‍ക്കാര്‍ ഇത് നടപ്പാക്കിയത്. സംവരണ സമുദായങ്ങളെ ഇത് ദോഷകരമായി ബാധിക്കും.

സംവരണ വിഭാഗങ്ങള്‍ക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. ഇപ്പോഴും സംവരണ വിഭാഗങ്ങള്‍ കടുത്ത പിന്നോക്കാവസ്ഥ നേരിടുകയാണ്. ഇതുസംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. സംവരണത്തിന്റെ കടയ്ക്കല്‍ സര്‍ക്കാര്‍ കത്തിവെച്ചിരിക്കുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും വ്യക്തമാക്കി. പിന്നാക്ക സംഘടനകളുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

ഒക്ടോബര്‍ 28 ന് എറണാകുളത്ത് പിന്നാക്ക വിഭാഗങ്ങളുടെ യോഗം സംഘടിപ്പിക്കുമെന്നും ഇരുവരും വ്യക്തമാക്കി. എസ് എന്‍ ഡി പി ഉള്‍പ്പെടെയുള്ള സംഘടനകളെ ഒപ്പം ചേര്‍ത്ത് പ്രതിരോധമുയര്‍ത്താനാണ് നീക്കം. അതേസമയം സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്ന കേന്ദ്ര നടപടിയിലും ആശങ്കയുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത് സാമൂഹ്യ പ്രശ്‌നമാണ്. താഴേ തട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. പ്രായം ഉയര്‍ത്താനുള്ള നീക്കം അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

Related Stories

Anweshanam
www.anweshanam.com