ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുസ്‌ലിം ലീഗ്

ഇന്ന് രാവിലെയാണ് പാ​ലാ​രി​വ​ട്ടം പാലം അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുസ്‌ലിം ലീഗ്. വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മലപ്പുറത്ത് മുസ്‌ലിം ലീഗ് അടിയന്തര നേതൃയോഗം ചേർന്നതിന് പിന്നാലെയാണ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് രാവിലെയാണ് പാ​ലാ​രി​വ​ട്ടം പാലം അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ വെച്ചാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ പ്ര​ത്യേ​ക വി​ജി​ല​ന്‍​സ് സം​ഘവും ഇബ്രാഹിം കുഞ്ഞും കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യിലാണ്.

ഇബ്രാഹിം കുഞ്ഞിനെതിരെ നടപടി എടുക്കാതെ പിന്തുണക്കുകയാണ് മുസ്‌ലിം ലീഗ് നേതൃത്വം. നേരത്തെ, ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി. കമറുദ്ദീൻ എം.എൽ.എയെ അറസ്റ്റ് ചെയ്തപ്പോൾ ലീഗ് നടപടി കൈക്കൊണ്ടിരുന്നില്ല.

Related Stories

Anweshanam
www.anweshanam.com