മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യോപദേശക സമിതി യോഗം ഇന്ന്

മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യോപദേശക സമിതി യോഗം ഇന്ന്

കോഴിക്കോട്: മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യോപദേശക സമിതി യോഗം ഇന്ന് കോഴിക്കോട് ലീഗ് ഹൗസിൽ നടക്കും. രാവിലെ 10മണിക്കാണ് യോഗം ആരംഭിക്കുക. ദേശീയ ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് അഖിലേന്ത്യ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു

കേരളം, തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പിന് സ്വീകരിക്കേണ്ട രാഷ്ട്രീയ നയം തയ്യാറാക്കുകയാണ് യോഗത്തിന്റെ പ്രധാന ഉദ്ദേശം. കേന്ദ്ര സർക്കാർ വിരുദ്ധ പ്രക്ഷോഭം, കർഷക സമരം തുടങ്ങിയ പൊതു വിഷയങ്ങൾക്ക് ഒപ്പം സംവരണ വിഷയവും ക്രൈസ്തവ സഭയുടെ ആശങ്ക അകറ്റാനുള്ള സംഭാഷണം ഉൾപ്പടെ യോഗത്തിൽ ചർച്ചയാകും. .

Related Stories

Anweshanam അന്വേഷണം
www.anweshanam.com