മുസ്ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം; കളമശേരിയിലെ പ്രതിഷേധം

മുസ്ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം; കളമശേരിയിലെ പ്രതിഷേധം

കളമശേരിയിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി വി ഇ അബ്ദുൽ ഗഫൂറിനെ തീരുമാനിച്ചതിനെതിരെ പ്രതിഷേധം. മുൻ എം എൽ എ അഹമ്മദ് കബീറിനെ മണ്ഡലത്തിൽ സ്ഥാനാര്ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നത്. മുൻ മന്ത്രി വി കെ ഇബ്രാഹിം കുട്ടിയുടെ മകനാണ് അബ്ദുൽ ഗഫൂർ.

ഗഫൂറിനെതിരെ മത്സരിക്കാൻ കബീറിന് മേൽ സമ്മർദ്ദം കൂടുകയാണ്. ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് അടക്കമുള്ളവരുടെ കീഴിൽ സമാന്തര യോഗവും നടന്നു.പ്രശാന്തിന്‌ ഉടൻ പരിഹാരം കാണണമെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് കൺവെൻഷനു ശേഷം ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com