ജോസ് കെ മാണിയുടെ ലവ് ജിഹാദ് ആരോപണം ബിജെപി-എല്‍ഡിഎഫ് കൂട്ടുക്കെട്ടിന്റെ തെളിവ്: മുസ്‌ലിം ലീഗ്

ജോസ് കെ മാണിയുടെ ലവ് ജിഹാദ് ആരോപണം ബിജെപി-എല്‍ഡിഎഫ്  കൂട്ടുക്കെട്ടിന്റെ തെളിവ്: മുസ്‌ലിം ലീഗ്

കോഴിക്കോട്: ജോസ് കെ മാണിയുടെ ലവ് ജിഹാദ് ആരോപണം ബിജെപി-എല്‍ഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണെന്ന് മുസ്‍ലിം ലീഗ്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു പ്രസ്താവന അധാര്‍മികമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

തെറ്റായ താവളത്തില്‍ ജോസ് കെ മാണി എത്തിയതിന്റെ ലക്ഷണമാണ് പ്രസ്താവനയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു എല്‍ഡിഎഫ് സ്ഥാനാ‍ര്‍ത്ഥി ആദ്യമായാണ് ലവ് ജിഹാദ് വിഷയം ഉന്നയിക്കുന്നത്. ല​വ്​ ജി​ഹാ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യം ദൂ​രീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യമാണ് ജോസ് കെ മാണി ഉന്നയിച്ചത്.

ഹൈക്കോടതി പോലും ലവ് ജിഹാദ് ഇല്ല എന്നാണല്ലോ പറഞ്ഞിരിക്കുന്നത് എന്ന ചോദ്യത്തിന്, ഇങ്ങനെയൊരു പ്രശ്നം ഉയ‍ര്‍ന്നു വന്നിട്ടുണ്ട്. ഈ വിഷയം പരിശോധിക്കപ്പെടണം. വിഷയത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അഡ്രസ് ചെയ്യപ്പെടണം. എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com