കോവിൻ ആപ്പിൽ അട്ടിമറി ആരോപിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരൻ

സ്വകാര്യ ആശുപത്രികളെ സഹായിയ്ക്കാൻ ആപ്പ് ആരെങ്കിലും പ്രവർത്തന രഹിതമാക്കി വച്ചിരിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു.
കോവിൻ  ആപ്പിൽ  അട്ടിമറി ആരോപിച്ച്  കേന്ദ്രസഹമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം:കോവിൻ ആപ്പിൽ അട്ടിമറി ആരോപിച്ച കേന്ദ്രസഹമന്ത്രി വി മുരളീധരൻ. സ്വകാര്യ ആശുപത്രികളെ സഹായിയ്ക്കാൻ ആപ്പ് ആരെങ്കിലും പ്രവർത്തന രഹിതമാക്കി വച്ചിരിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു.

രാജ്യത്ത് ആർ ടി പി സി ആർ ടെസ്റ്റിന് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന ഒരേ ഒരു സംസ്ഥാനം കേരളമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മെഗാ വാക്‌സിനേഷൻ നടക്കുന്നു. എന്നാൽ പലയിടത്തും വാക്‌സിൻ ലഭ്യമല്ല എന്ന പരാതിയാണ് കേൾക്കുന്നത്.

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആളുകൾ തടിച്ചു കൂടിയാൽ രോഗവ്യാപനം ഉണ്ടാകും. ഇത് തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com