15 വനിതകളെ കോൺഗ്രസ് പരിഗണിച്ചു;പലരും സ്ഥാനാർത്ഥിത്വം നിഷേധിച്ചുവെന്ന് മുല്ലപ്പള്ളി

15 വനിതകളെ കോൺഗ്രസ് പരിഗണിച്ചു;പലരും സ്ഥാനാർത്ഥിത്വം നിഷേധിച്ചുവെന്ന് മുല്ലപ്പള്ളി

നിയമസഭ തെരഞ്ഞെടുപ്പിൽ 15 വനിതകളെ മത്‌സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നാൽ ചിലയിടത്ത് മത്സരിക്കാൻ തയ്യാറല്ലെന്ന് സ്ഥാനാർത്ഥിയായി പരിഗണിച്ച സ്ത്രീകൾ തന്നെ അറിയിച്ചു. അതുകൊണ്ടാണ് അല്പം കുറഞ്ഞ് പോയത്. അല്ലെങ്കിൽ തങ്ങൾ ആഗ്രഹിച്ച പോലെ തന്നെ നടക്കുമായിരുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു. നിലവിൽ 9 വനിതകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥിത്വം നൽകിയിരിക്കുന്നത്.

സീറ്റ് കിട്ടാത്തതിന്റെ പേരിൽ ലതിക സുഭാഷിന്റെ നടപടി നിർഭാഗ്യകരമെന്നു മുല്ലപ്പള്ളി പറഞ്ഞു. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ ദുഖിതനാണ്. തനിക്ക് ഒറ്റക്ക് ഒരു തീരുമാനം എടുക്കാൻ കഴിയില്ല. ലതികക്ക് കഴിഞ്ഞ തവണ സീറ്റ് കൊടുത്തിരുന്നവെങ്കിലും നിർഭാഗ്യകരം കൊണ്ട് വിജയിച്ചില്ല. ഇപ്രവശ്യവും സീറ്റ് കൊടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകേണ്ടി വന്നു. മനപൂർവം കൊടുത്തതല്ല, ഇക്കാര്യം ബോധ്യപെടുത്തിയിട്ടുണ്ട് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com