മുന്നാക്ക സംവരണം തിരക്കിട്ട് നടപ്പാക്കിയത് ഗൂഢ ലക്ഷ്യത്തോടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മുന്നോക്ക സംവരണം തിരക്കിട്ട് നടപ്പാക്കിയത് സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്നും മുല്ലപ്പള്ളി
മുന്നാക്ക സംവരണം തിരക്കിട്ട് നടപ്പാക്കിയത് ഗൂഢ ലക്ഷ്യത്തോടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ മുന്നാക്ക സംവരണം തിരക്കിട്ട് നടപ്പാക്കിയത് ഗൂഢ ലക്ഷ്യത്തോടെയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ കാര്യ സമിതി യോഗത്തിനു ശേഷമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് 10% സംവരണം നൽകണമെന്നതു തന്നെയാണ് കോൺഗ്രസിന്റ നിലപാട്. സംവരണ വിഭാഗങ്ങളെ ബാധിക്കാതെ അത് നടപ്പാക്കണം. മുന്നോക്ക സംവരണം തിരക്കിട്ട് നടപ്പാക്കിയത് സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com