മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍

ഓഫീസിലെ ജീവനക്കാരന് കോവിഡ് പൊസിറ്റീവായതിനെ തുടര്‍ന്നാണ് മുല്ലപ്പള്ളി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഓഫീസിലെ ജീവനക്കാരന് കോവിഡ് പൊസിറ്റീവായതിനെ തുടര്‍ന്നാണ് മുല്ലപ്പള്ളി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി ജീവനക്കാരന്‍ ജോലിക്കെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയത്. നേരത്തെ ഡെപ്യൂട്ടി മേയര്‍ അടക്കം തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ മാസം മുപ്പത് വരെ തിരുവനന്തപുരം നഗരസഭയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Related Stories

Anweshanam
www.anweshanam.com