മുല്ലപ്പള്ളിയുടേത് അഹങ്കാരവും ധാർഷ്ട്യവും സ്ത്രീ വിരുദ്ധതയും ചേർന്ന മനസ്സ്; എ.എ റഹീം

ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം എന്നായിരിക്കും അടുത്ത് ഇദ്ദേഹം പറയുകയെന്നും എ.എ റഹീം പറഞ്ഞു.
മുല്ലപ്പള്ളിയുടേത്
അഹങ്കാരവും ധാർഷ്ട്യവും സ്ത്രീ വിരുദ്ധതയും ചേർന്ന മനസ്സ്; എ.എ റഹീം

സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിക്ക് അഹങ്കാരവും ധാർഷ്ട്യവും സ്ത്രീ വിരുദ്ധതയും ചേർന്ന് ജനിതക മാറ്റം വന്ന വൈറസ് ബാധയുള്ള മനസ്സാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസി‍ഡ‍ന്റ് എ.എ റഹീം.

ബലാത്സംഗത്തിന് ഇരയായാൽ സ്ത്രീ ആത്മഹത്യ ചെയ്യണം എന്നാണ് ഇദ്ദേഹം പറയുന്നത്. ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം എന്നായിരിക്കും അടുത്ത് ഇദ്ദേഹം പറയുകയെന്നും എ.എ റഹീം പറഞ്ഞു.

സോളർ കേസിലെ പരാതിക്കാരിയെ അഭിസാരികയെന്നാണ് മുല്ലപ്പള്ളി വിശേഷിപ്പിച്ചത്. മുങ്ങി താഴാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ട്‌ വന്ന് രക്ഷപെടാം എന്നു മുഖ്യമന്ത്രി കരുതണ്ടെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസംഗിച്ചത്.

ഒരു തവണ ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീ ഒന്നുകിൽ ആത്മഹത്യ ചെയ്യും. അല്ലേങ്കിൽ പിന്നീട് അത് ഉണ്ടാകാതെ നോക്കുമെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്.

ഫെയ്സ്ബുക്ക് കുറിപ്പ്

‌ബലാത്സംഗത്തിന് ഇരയായാൽ
സ്ത്രീ ആത്മഹത്യ ചെയ്യണം”
എന്താണ് ഇദ്ദേഹം പറയുന്നത്?
ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം എന്നായിരിക്കും അടുത്ത് ഇദ്ദേഹം പറയുക!!
അടുത്തകാലത്തായി സ്ത്രീ വിരുദ്ധതയും വഷളത്തരവും പറയുന്ന നേതാവായി ശ്രീ മുല്ലപ്പള്ളി മാറി. അഹങ്കാരവും ധാർഷ്ട്യവും സ്ത്രീ വിരുദ്ധതയും ചേർന്ന് ജനിതക മാറ്റം വന്ന വൈറസ് ബാധയാണ് മുല്ലപ്പള്ളിയുടെ മനസ്സിന്.
സോണിയ ഗാന്ധി പ്രതികരിക്കണം. അപരിഷ്കൃതവും സ്ത്രീ വിരുദ്ധവുമായ
പ്രതികരണങ്ങൾ അവസാനിപ്പിക്കാൻ എഐസിസി അധ്യക്ഷ ഇടപെടണം.

Related Stories

Anweshanam
www.anweshanam.com