അഡ്വ. വി.വി പ്രകാശിന്റെ നിര്യാണത്തില്‍ അഗാധമായ ദുഖമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

എല്ലാവരേയും വേര്‍തിരിവില്ലാതെ ചേര്‍ത്തു പിടിക്കുന്നതായിരുന്നു പ്രകാശിന്റെ പ്രവര്‍ത്തന ശൈലി.സ്ഥിരോത്സാഹിയായ നേതാവായിരുന്നു പ്രകാശ്.
അഡ്വ. വി.വി പ്രകാശിന്റെ നിര്യാണത്തില്‍ അഗാധമായ ദുഖമെന്ന്  മുല്ലപ്പള്ളി രാമചന്ദ്രന്‍

മലപ്പുറം ഡിസിസി അധ്യക്ഷനും നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ. വി.വി പ്രകാശിന്റെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന് മലപ്പുറത്തെ കോണ്‍ഗ്രസ്സിന്റെ മുഖമായി മാറിയ നേതാവായിരുന്നു പ്രകാശ്.

എന്നും സാധാരണക്കാരന്റെ ശബ്ദമായിരുന്നു അദ്ദേഹം. ആദര്‍ശ ദീപ്തമായ ജീവിതമായിരുന്നു പ്രകാശിന്റേത്. ലാളിത്യമായിരുന്നു മുഖമുദ്ര. എല്ലാവരേയും വേര്‍തിരിവില്ലാതെ ചേര്‍ത്തു പിടിക്കുന്നതായിരുന്നു പ്രകാശിന്റെ പ്രവര്‍ത്തന ശൈലി.സ്ഥിരോത്സാഹിയായ നേതാവായിരുന്നു പ്രകാശ്.

ഇന്നലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഡി.സി.സി അധ്യക്ഷന്‍മാരുടെ യോഗത്തില്‍ പ്രകാശ് പങ്കെടുത്തിരുന്നു. ഞാന്‍ ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തിരുന്നു.

അപ്രതീക്ഷിതമായ വിയോഗ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. എനിക്ക് പ്രിയ സഹോദരനെ നഷ്ടമായതിന്റെ വേദനയാണ് ഉള്ളത്. കോണ്‍ഗ്രസ്സിനും മതേതര പ്രസ്ഥാനങ്ങള്‍ക്കും വിവി പ്രകാശിന്റെ വിയോഗം കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com