സ്വര്‍ണ്ണക്കടത്ത് അന്വേഷണം അട്ടിമറിക്കാന്‍ കസ്റ്റംസുമായി ഡിജിപിയുടെ രഹസ്യ കൂടിക്കാഴ്ച: മുല്ലപ്പള്ളി

ബിജെപിയെ സ്വാധീനിക്കാന്‍ മലബാറിലെ ജ്യോതിഷിയെ ഇടനിലക്കാരനാക്കുന്നുവെന്നും മുല്ലപ്പള്ളി
സ്വര്‍ണ്ണക്കടത്ത് അന്വേഷണം അട്ടിമറിക്കാന്‍ കസ്റ്റംസുമായി ഡിജിപിയുടെ രഹസ്യ കൂടിക്കാഴ്ച: മുല്ലപ്പള്ളി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കുക എന്ന ലക്ഷ്യമിട്ട് കസ്റ്റംസ് കമ്മീഷണറുമായി ഡിജിപി ലോക്‌നാഥ് ബെഹറ കൊച്ചിയില്‍ ഒന്നര മണിക്കൂര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ബിജെപി ദേശീയനേതൃത്വവുമായി അടുത്ത ബന്ധമുള്ള ഉത്തരമലബാറിലെ ഒരു ജ്യോതിഷിയെ ഉപയോഗിച്ച് കേന്ദ്ര ബിജെപി നേതൃത്വത്തെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രിയും കൂട്ടാളികളും ശ്രമം നടത്തുന്നതായും മുല്ലപ്പള്ളി ആരോപിച്ചു.

ഡിജിപി സിപിഎമ്മുകാരുടെ ഇടനിലക്കാരനായി അധ:പതിച്ചു. അന്വേഷണം സുപ്രധാന ഘട്ടത്തിലേക്ക് കടക്കുകയും സിപിഎം ഉന്നതര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തതോടെയാണ് ഡിജിപിയെ ഉപയോഗിച്ച് മുഖ്യമന്ത്രി അപ്രതീക്ഷിത നീക്കം നടത്തിയത്. ഡിജിപി മുഖ്യമന്ത്രിയുടെ ഉപദേശിയും സഹായിയുമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം ബിജെപി-സിപിഎം ധാരണയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയത്. ബിജെപി ദേശീയനേതൃത്വവുമായി അടുത്ത ബന്ധമുള്ള മലബാറിലെ ഒരു ജ്യോതിഷിയെ ഉപയോഗിച്ച് കേന്ദ്ര ബിജെപി നേതൃത്വത്തെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രിയും കൂട്ടാളികളും ശ്രമം നടത്തുന്നതായി വിവരമുണ്ട്. ബിജെപി ദേശീയ നേതൃത്വം കേസ് അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും ഇടപെട്ടുകൊണ്ടിരിക്കുകയാണെെന്നും മുല്ലപ്പള്ളി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com