മുല്ലപ്പെരിയാര്‍ ജലനിരപ്പ് ജ​ല​നി​ര​പ്പ് 136.1 അ​ടി​യാ​യി
Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ജ​ല​നി​ര​പ്പ് 136.1 അ​ടി​യാ​യി

ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഞ്ചം​ഗ ഉ​പ​സ​മി​തി തി​ങ്ക​ളാ​ഴ്ച അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശി​ക്കും

News Desk

News Desk

കു​മ​ളി: ​മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി പി​ന്നി​ട്ടു. ഇ​ന്ന് രാ​ത്രി​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ച്‌ 136.1 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. 136 അ​ടി എ​ത്തി​യാ​ല്‍ തീ​ര​ദേ​ശ​വാ​സി​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ തയ്യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്ന് ഇ​ടു​ക്കി ജ​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ജ​ല​നി​ര​പ്പ് 136 അ​ടി എ​ത്തി​യാ​ല്‍ സ്പി​ല്‍​വേ തു​റ​ക്ക​ണ​മെ​ന്ന് കേ​ര​ളം, ത​മി​ഴ്നാ​ടി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഞ്ചം​ഗ ഉ​പ​സ​മി​തി തി​ങ്ക​ളാ​ഴ്ച അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശി​ക്കും.

ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈഗൈ ഡാമിലേക്കു കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഷട്ടറുകള്‍ തുറക്കുന്നതിന് ചുരുങ്ങിയത് 24 മണിക്കൂര്‍ മുന്‍പ് കേരള സര്‍ക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം, അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജലനിരപ്പ് 132.6 അടിയായപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്.

സെ​ക്ക​ന്‍​ഡി​ല്‍ 5510 ഘ​ന​യ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​മ്ബോ​ള്‍ 2010 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന​ത്. മൂ​ന്നു​ദി​വ​സം മു​മ്ബ് നീ​രൊ​ഴു​ക്ക് 17,000 ഘ​ന​യ​ടി​യാ​യി​രു​ന്നു. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തി​നാ​ല്‍ നീ​രൊ​ഴു​ക്കി​ലും കു​റ​വു​വ​ന്നി​ട്ടു​ണ്ട്. അ​തേ സ​മ​യം രാ​ത്രി മ​ഴ ശ​ക്ത​മാ​യാ​ല്‍ വീ​ണ്ടും നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കും.

Anweshanam
www.anweshanam.com