മുഹമ്മദ് മുഹസിന്‍ എംഎല്‍എയ്ക്ക് കോവിഡ്

ഞായറാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി
മുഹമ്മദ് മുഹസിന്‍ എംഎല്‍എയ്ക്ക് കോവിഡ്

പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ഞായറാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ കുറച്ച് ദിവസങ്ങളായി സ്വയം നിരീക്ഷണത്തില്‍ ആയിരുന്നുവെന്നും അതിനാല്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com