മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍

രഹന, മക്കളായ ആദിത്യന്‍, അനന്തു, അര്‍ജുന്‍ എന്നിവരാണ് മരിച്ചത്.
മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം എടക്കര പോത്തുകല്ലില്‍ അമ്മയെയും മൂന്ന് മക്കളെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 11.30 ഓടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രഹന, മക്കളായ ആദിത്യന്‍, അനന്തു, അര്‍ജുന്‍ എന്നിവരാണ് മരിച്ചത്.

രഹ്നയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടതെന്ന് പൊലീസ് അറിയിച്ചു. വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നു. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. പോത്തുകല്‍ പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Stories

Anweshanam
www.anweshanam.com