അമ്മയും രണ്ട് മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

മേഴത്തൂര്‍ സ്വദേശി യതീന്ദ്രന്റെ ഭാര്യ ശ്രീജയെയും രണ്ട് മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമ്മയും രണ്ട് മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് ജില്ലയിലെ തൃത്താലയില്‍ അമ്മയും രണ്ട് മക്കളും കിണറ്റില്‍ മരിച്ച നിലയില്‍. മേഴത്തൂര്‍ സ്വദേശി യതീന്ദ്രന്റെ ഭാര്യ ശ്രീജയെയും രണ്ട് മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ശ്രീജയുടെ വീട്ടിലെ കിണറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം. നാലുമാസത്തോളമായി ശ്രീജ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ആറും ഏഴും വയസുള്ള ആണ്‍കുട്ടികളുമായി ശ്രീജ കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നിലവില്‍, മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com