
തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ടു. അയല്‍ക്കാര്‍ ഇവര്‍ താമസിച്ചിരുന്ന പുറംപോക്കിലെ ഷെഡ് പൊളിച്ചുമാറ്റി. കഴിഞ്ഞമാസം 17നാണ് സംഭവം. വാള് കാട്ടി ഭീഷണിപ്പെടുത്തിയാണ് ഷെഡ് പൊളിച്ചതെന്ന് അമ്മ സുറുമി പറഞ്ഞു. അയല്‍ക്കാര്‍ കുട്ടികളുടെ ദേഹത്ത് കയറിപിടിച്ചതായും ഇവര്‍ പറയുന്നു.