കോഴിക്കോട് വിമാനത്താവളത്തിൽ വൻസ്വർണ്ണ വേട്ട; ഒന്നര കോടിയോളം വിലവരുന്ന സ്വർണം പിടിയിൽ

കോഴിക്കോട് വിമാനത്താവളത്തിൽ വൻസ്വർണ്ണ വേട്ട; ഒന്നര കോടിയോളം വിലവരുന്ന സ്വർണം പിടിയിൽ

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 2596 ഗ്രാം സ്വര്‍ണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഒരു കോടി 32 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇത്.

സംഭവത്തില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയിലായി. ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീര്‍ എന്നിവരില്‍ നിന്നാണ് 1298 ഗ്രാം വീതം സ്വര്‍ണം കണ്ടെടുത്തത്.

ചെക്കിന്‍ ബാഗ്ഗേജിന് അകത്ത് വാതില്‍ കുറ്റിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി. എ. കിരണിന്റെ നേതൃത്വത്തില്‍ സംഘമാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം കരിപ്പൂരില്‍ നാല് കോടിയിലധികം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com