രണ്ടാഴ്ചക്കുള്ളില്‍ അയ്യായിരത്തിലധികം പുതിയ കേസുകള്‍; തിരുവനന്തപുരത്തെ തീരദേശ റോഡ് അടച്ചു
Kerala

രണ്ടാഴ്ചക്കുള്ളില്‍ അയ്യായിരത്തിലധികം പുതിയ കേസുകള്‍; തിരുവനന്തപുരത്തെ തീരദേശ റോഡ് അടച്ചു

ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സമൂഹവ്യാപനം വൈകില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

By News Desk

Published on :

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലുള്ളത് ആശങ്കയുണ്ടാക്കുന്ന വര്‍ധനവ്. രണ്ടാഴ്ചക്കുള്ളില്‍ അയ്യായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സമൂഹവ്യാപനം വൈകില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം തലസ്ഥാന നഗരത്തിലെ തീരദേശ റോഡ് അടച്ചു. തിരുവനന്തപുരത്തെ തീരദേശ പ്രദേശത്ത് കോവിഡ് പടരുന്ന പശ്ചത്തലത്തിലാണ് നിയന്ത്രണം. അഞ്ചുതെങ്ങ് മുതൽ പൊഴിയൂർ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമ്പ‌ർക്ക വ്യാപനം നിയന്ത്രാണീതമാകുന്നത് മുന്നിൽക്കണ്ട് തിരുവനന്തപുരം ജില്ലയാകെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്.

ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ 70 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 84 ക്ലസ്റ്ററുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ പൂന്തുറ, തൂണേരി, ചെല്ലാനം ഉള്‍പ്പെടെ പത്തിടങ്ങളിലെ സ്ഥിതി ഗുരുതരമാണ്. വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. കാസര്‍കോട് ജില്ലയില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ - കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയ പാത ഒഴികെയുള്ള റോഡുകൾ അടച്ചു പൂട്ടി.

Anweshanam
www.anweshanam.com