സംസ്ഥാനത്ത് ആദ്യമായി ഒരു ജില്ലയിൽ പ്രതിദിന കോവി‍ഡ് രോ​ഗികൾ 5000 കടന്നു

കോഴിക്കോട് ജില്ലയിലാണ് ഇന്ന് 5015 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് ആദ്യമായി ഒരു ജില്ലയിൽ പ്രതിദിന കോവി‍ഡ് രോ​ഗികൾ 5000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു ജില്ലയിൽ പ്രതിദിന കോവി‍ഡ് രോ​ഗികൾ 5000 കടന്നു. കോഴിക്കോട് ജില്ലയിലാണ് ഇന്ന് 5015 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ 255 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ സമ്ബര്‍ക്കം വഴി 4820 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴു പേര്‍ക്കും പോസിറ്റീവായി. 186 പേരുടെ ഉറവിടം വ്യക്തമല്ല. 19663 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1567 പേര്‍ കൂടി രോഗമുക്തിനേടി. പുതുതായി വന്ന 8419 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 76276 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 374591 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂർ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂർ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസർഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com