തലസ്ഥാനത്ത് അതീവ ജാഗ്രത: കൂടുതല്‍ കണ്ടെയ്ന്‍മെന്റെ് സോണുകള്‍ പ്രഖ്യാപിച്ചു.
Kerala

തലസ്ഥാനത്ത് അതീവ ജാഗ്രത: കൂടുതല്‍ കണ്ടെയ്ന്‍മെന്റെ് സോണുകള്‍ പ്രഖ്യാപിച്ചു.

തലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം. കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആറ് വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

By Geethu Das

Published on :

തിരുവനന്തപുരം: തലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം. കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആറ് വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആറ്റുകാല്‍, കുരിയാത്തി, കളിപ്പാന്‍ കുളം, മണക്കാട്, ടാഗോര്‍ റോഡ് തൃക്കണ്ണാപുരം, പുത്തന്‍പാലം വള്ളക്കടവ് എന്നീ വാര്‍ഡുകളാണ് ജില്ലാ കളക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട മേഖലകളായി കണക്കാക്കും.

തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ തലസ്ഥാനത്ത് സോത്രസ്സ് അറിയാത്ത വൈറസ് ബാധിതരുടെ എണ്ണം 15 ആയി. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ വിഎസ്എസ്‌സിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

മണക്കാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന 12പേരെ നിരീക്ഷണത്തിലാക്കിയിരുന്നു.

Anweshanam
www.anweshanam.com