കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

ഞായറാഴ്ച്ചകളിൽ എല്ലാ കൂടിച്ചേരലുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. വിവാഹ ചടങ്ങുകളിൽ 20 പേർക്ക് മാത്രം അനുമതി.
കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

കോഴിക്കോട്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഞായറാഴ്ച്ചകളിൽ എല്ലാ കൂടിച്ചേരലുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. വിവാഹ ചടങ്ങുകളിൽ 20 പേർക്ക് മാത്രം അനുമതി.

പങ്കെടുക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ജില്ലയിൽ നാല് കെട്ടിടങ്ങൾ കൂടി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി ഏറ്റെടുത്തുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആകും ഇതിന്റെ ചുമതല.മുൻപ്ഞായറാഴ്ച്ചകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ല ഭരണകൂടം ഉത്തരവിറക്കിയിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com