കോവിഡ് ബ്രിഗേഡിലേക്ക് കൂടുതൽ പേർ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോ​ഗ്യപ്രവർത്തകരുടെ എണ്ണക്കുറവ് വലിയ പ്രശ്നമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കോവിഡ് ബ്രിഗേഡിലേക്ക് കൂടുതൽ പേർ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോ​ഗ്യപ്രവർത്തകരുടെ എണ്ണക്കുറവ് വലിയ പ്രശ്നമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ ആളുകൾ സേവനസന്നദ്ധരായി രം​ഗത്ത് വന്ന് കോവിഡ് ബ്രി​ഗേഡിൽ രജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 13625 പേ‍ർ കോവിഡ് ബ്രി​ഗേഡിൻ്റെ ഭാ​ഗമാക്കിയിട്ടുണ്ട്. ഇതും പോരാത്ത അവസ്ഥയാണ് നിലവിലുള്ളത്. കൂടുതൽ പേർ കോവിഡ് ബ്രി​ഗേഡിലേക്ക് വരണം. ഇതിനായി മാധ്യമങ്ങളിൽ സർക്കാർ പരസ്യം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതൽ എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഓക്സിജൻ ലഭ്യത കൃത്യമായി വിലയിരുത്തി എന്നും തടസ്സപ്പെടാതിരിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com