സ്വപ്നയ്ക്ക് വധ ഭീഷണി :വീണ്ടും അന്വേഷണം നടത്തും

ജയിലുകളില്‍ സ്വപ്നയെ ആരെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപി ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്
സ്വപ്നയ്ക്ക് വധ ഭീഷണി :വീണ്ടും അന്വേഷണം നടത്തും

തിരുവനന്തപുരം: ജയിലിനുള്ളില്‍ ഭീഷണിയുണ്ടെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ വീണ്ടും അന്വേഷണം നടത്താന്‍ ജയില്‍വകുപ്പ്. മധ്യമേഖല ഡിഐജിയോടാണ് അന്വേഷണം നടത്താന്‍ ജയില്‍ മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. അട്ടക്കുളങ്ങര ജയിലില്‍ പാര്‍പ്പിച്ചിരിക്കുമ്പോള്‍ സ്വപ്നയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ദക്ഷിണമേഖല ഡിഐജിയുടെ റിപ്പോര്‍ട്ട്.

വിയ്യൂര്‍, എറണാകുളം ജയിലുകളിലും സ്വപ്ന കഴിഞ്ഞിരുന്നു. ഈ ജയിലുകളില്‍ സ്വപ്നയെ ആരെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപി ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വപ്നയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നുള്ള ദക്ഷിണമേഖല ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ജയില്‍ മേധാവിക്ക് ഇന്നലെ കൈമാറിയിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്ന തന്നെ പറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിഭാഷകന്‍ നല്‍കിയ രേഖയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന പറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com