സംസ്ഥാനത്ത് കഴിഞ്ഞ 8 ദിവസത്തിനിടെ 1081 പേര്‍ക്ക് കോവിഡ്
Kerala

സംസ്ഥാനത്ത് കഴിഞ്ഞ 8 ദിവസത്തിനിടെ 1081 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ എട്ട് ദിവസത്തിനിടെ 1081 പേര്‍ക്ക് കോവിഡ്. 673 പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 339 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.

Geethu Das

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ എട്ട് ദിവസത്തിനിടെ 1081 പേര്‍ക്കാണ്് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 673 പേരും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 339 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായവരുടെ എണ്ണം താരതമ്യേന കുറവാണ്. 56 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. എട്ട് ദിവസത്തിനിടെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

എന്നാല്‍ എട്ട് ദിവസത്തിനിടെ 593 പേരുടെ രോഗം ഭേദമായി. വരും ദിവസങ്ങളിലും കൂടുതല്‍ രോഗികള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് കൂട്ടല്‍.

Anweshanam
www.anweshanam.com