സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കോവിഡ് ​കേസുകള്‍ തൃശ്ശൂരില്‍; 856 ​പേര്‍ക്ക് രോഗം

സംസ്ഥാനത്ത് മൊത്തം 6862 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കോവിഡ് ​കേസുകള്‍ തൃശ്ശൂരില്‍; 856 ​പേര്‍ക്ക് രോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ​കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂര്‍ ജില്ലയില്‍. 856 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ക്കോട് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് മൊത്തം 6862 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 26 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1559 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5899 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

Related Stories

Anweshanam
www.anweshanam.com