സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കോവിഡ് ബാധിതര്‍ എറണാകുളത്ത്

1068 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്
സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കോവിഡ് ബാധിതര്‍ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കോവിഡ് ബാധിതര്‍ എറണാകുളം ജില്ലയിൽ. 1068 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 990 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിലൊന്നാണ് എറണാകുളം. വയനാടും, പത്തനംതിട്ടയുമാണ് കോവിഡ് വ്യാപനം രൂക്ഷമായ മറ്റ് ജില്ലകൾ. വയനാട്ടിൽ 210 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 202 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റിരിക്കുന്നത്. പത്തനംതിട്ടയിൽ 666 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 595 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.

കോഴിക്കോട് 729, കോട്ടയം 555, കൊല്ലം 548, തൃശൂർ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂർ 219, കാസർഗോഡ് 77 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യം പരിശോധിക്കാൻ കേന്ദ്ര കൊവിഡ് സംഘം മറ്റന്നാൾ കേരളത്തിലെത്തും. എൻസിഡിസി ഡയറക്ടർ ഡോക്ടർ എസ് കെ സിങ്ങിന്റെ നേതൃത്വതിലുള്ള സംഘമാണ് കേരളത്തിലെത്തുക.

Related Stories

Anweshanam അന്വേഷണം
www.anweshanam.com