കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ കൂടുതല്‍ പരാതികള്‍

മരിച്ച ജമീലയുടെ ബന്ധുക്കളും അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കും.
കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ കൂടുതല്‍ പരാതികള്‍

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ കൂടുതല്‍ പരാതികള്‍. ചികിത്സയിലിരിക്കേ മരിച്ച ബൈഹക്കി സ്വന്തം സഹോദരന് അയച്ച ഓഡിയോ സന്ദേശം പുറത്ത് വന്നു. അതോടൊപ്പം ചികിത്സയിലിരിക്കേ മരിച്ച ജമീല ഐസിയുവില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതായി മകള്‍ ഹൈറുന്നീസയും പറഞ്ഞു.

ആശുപത്രിയിലെ ചികിത്സക്ക് പണം ആവശ്യമാണെന്നാണ് ശബ്ദ സന്ദേശത്തില്‍ ബൈഹക്ക് സഹോദരനോട് പറയുന്നത്. ചികിത്സക്കായി പ്രത്യേകം പണം അടയ്ക്കണം. നാല്‍പതിനായിരം രൂപ വേണമെന്ന് ബൈഹക്കി ആവശ്യപ്പെട്ടുവെന്നും സഹോദരന്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച ജമീലയുടെ ബന്ധുക്കളും അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കും. ചികിത്സാ പിഴവിനെക്കുറിപ്പ് മാതാവ് പരാതി പറഞ്ഞിരുന്നുവെന്ന് ജമീലയുടെ മകള്‍ പറഞ്ഞു.

വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ ജമീല ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടുവെന്ന ഡോ. നജ്മയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com