ഇ ശ്രീധരന് വിജയാശംസകള്‍ നേര്‍ന്ന് മോഹൻലാൽ- വീഡിയോ

വീഡിയോ സന്ദേശത്തിലൂടെയാണ് ലാൽ വിജയാശംസകൾ നേർന്നത്
ഇ ശ്രീധരന് വിജയാശംസകള്‍ നേര്‍ന്ന് മോഹൻലാൽ- വീഡിയോ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എന്‍ഡിഎ സ്ഥാനാർത്ഥി മെട്രോമാൻ ഇ ശ്രീധരന് വിജയാശംസകൾ നേർന്ന് സൂപ്പര്‍സ്റ്റാര്‍ മോ​ഹൻലാൽ. വീഡിയോ സന്ദേശത്തിലൂടെയാണ് ലാൽ വിജയാശംസകൾ നേർന്നത്. വീഡിയോ ദൃശ്യം ഇ ശ്രീധരന്‍ ട്വിറ്റെറില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഓരോ ഭാരതീയനും അഭിമാനിക്കാൻ നമുക്ക് ഇവിടെ ഒരു വ്യക്തിത്വമുണ്ട്, ഇ ശ്രീധരൻ സർ. കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസം കൊണ്ട് പുനർനിർമിച്ച ഇച്ഛാശക്തിയുടെ ഉടമ, അസാധ്യം എന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കി. ഡൽഹി, കൊച്ചി മെട്രോ റെയിൽ നിർമാണത്തിന് നേതൃത്വം കൊടുത്ത രാഷ്ട്രശിൽപി. അനുവദിച്ച തുകയിൽ ബാക്കി വരുന്ന തുക സർക്കാരിന് മടക്കി നൽകുന്ന കറ‌കളഞ്ഞ വ്യക്തിത്വം, രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച ഇ ശ്രീധരൻ സാറിന് എന്റെ വിജയാശംസകൾ’. – മോഹൻലാൽ‌ വീഡിയോയിൽ പറയുന്നു.

ആശംസകൾ അറിയിച്ചതിന് മോഹന്‍ലാലിന് ഇ ശ്രീധരൻ നന്ദി പറഞ്ഞു. മലയാള സിനിമയ്ക്ക് മോഹൻലാൽ നൽകിയ സംഭാവനകളെ അഭിനന്ദിച്ച ശ്രീധരൻ നമുക്കൊരുമിച്ച് നിന്ന് പുതിയ കേരളം പടുത്തുയർത്താമെന്നും വീഡിയോ പങ്കിട്ട് കുറിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com