ബിജെപിയിൽ ചേർന്ന മകനെ തള്ളി മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ്

സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചുവെന്ന മകന്റെ അഭിപ്രായത്തോടെ തനിക്ക് യോജിപ്പില്ലെന്നും എംഎം ലോറന്‍സ് വ്യക്തമാക്കി
ബിജെപിയിൽ ചേർന്ന മകനെ തള്ളി മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ്

കൊച്ചി: ബിജെപിയില്‍ ചേര്‍ന്ന മകൻ അഡ്വ. എബ്രഹാം ലോറന്‍സിനെ തള്ളി മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ്. ഇന്ന് ബിജെപിയില്‍ ചേര്‍ന്ന മകന്‍ നിലവില്‍ സിപിഎം അംഗമല്ല. സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചുവെന്ന മകന്റെ അഭിപ്രായത്തോടെ തനിക്ക് യോജിപ്പില്ലെന്നും എംഎം ലോറന്‍സ് വ്യക്തമാക്കി.

ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം വിട്ടതെന്നും സിപിഎം പ്രഖ്യാപിത ആദര്‍ശങ്ങളില്‍ നിന്നും വ്യതിചലിച്ചുവെന്നും ബിജെപിയില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് അഡ്വ. എബ്രഹാം ലോറനസ് പറഞ്ഞു. ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എബ്രഹാം ലോറന്‍സിന് പാര്‍ട്ടി അംഗത്വം ബിജെപി ദേശീയ അധ്യക്ഷന്‍ ഓണ്‍ലൈനിനായി നല്‍കുമെന്ന് എറണാകുളം ജില്ല നേതൃത്വം അറിയിച്ചു

Related Stories

Anweshanam
www.anweshanam.com