എം.എം ഹസന്‍ യുഡിഎഫ്​ കണ്‍വീനര്‍

ബെന്നി ബെഹനാന്‍ രാജിവെച്ച ഒഴിവിലേക്കാണ്​ അദ്ദേഹത്തെ തെരഞ്ഞെടുത്തത്
എം.എം ഹസന്‍ യുഡിഎഫ്​ കണ്‍വീനര്‍

തിരുവനന്തപുരം: എം.എം ഹസനെ പുതിയ യു.ഡി.എഫ്​ കണ്‍വീനറായി തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രഖ്യാപനം നടത്തിയത്.

ബെന്നി ബെഹനാന്‍ രാജിവെച്ച ഒഴിവിലേക്കാണ്​ അദ്ദേഹത്തെ തെരഞ്ഞെടുത്തത്​. നേരത്തെ തന്നെ ഹസനെ യു.ഡി.എഫ്​ കണ്‍വീനറാക്കുമെന്ന്​ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

1980 ൽ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിൽ എത്തി. 1982 ൽ ഏഴാം കേരള നിയമസഭയിലും അംഗമായി. 1987 ൽ തിരുവന്തപുരം വെസ്റ്റ് മണ്ഡലത്തിൽ നിന്നും വിജയിച്ചു. 2001 കായംകുളത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട എം.എം ഹസ്സൻ എ. കെ.ആന്‍റണി മന്ത്രിസഭയിൽ അംഗമായി. തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ്, കെപിസിസി വൈസ് പ്രസിഡന്‍റ്, ഔദ്യോഗിക വക്താവ്, എന്നീ നിലകളില്‍ പ്രവർത്തിച്ച അദ്ദേഹം എഐസിസിയിലും അംഗമായി. കെപിസിസി വൈസ് പ്രസിഡന്‍റായിരിക്കെ 2017 ൽ കെപിസിസിയുടെ അധ്യക്ഷനായി ചുമതലയേറ്റു.

യു.ഡി.എ​ഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ബെന്നി ബഹനാന്‍ എം.പിയുടെ രാജി കോണ്‍ഗ്രസ് എ ​ഗ്രൂ​പ്പിലെ ഭിന്നതയുടെ ഭാഗമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വന്നിരുന്നു. ഉമ്മന്‍ചാണ്ടിയും ഗ്രൂപ്പി​ലെ ഒരു വിഭാഗം നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് വഴിവെച്ച​തെന്നായിരുന്നു​ ആക്ഷേപം. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ ബെന്നി ബെഹനാന്‍ തള്ളിയിരുന്നു.

Related Stories

Anweshanam
www.anweshanam.com