കോ​വി​ഡ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​യ​ത് ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ക്കാ​ന്‍: എം എം ഹ​സ​ന്‍

ആ​ള്‍​ക്കൂ​ട്ട സ​മ​ര​ങ്ങ​ളാ​ണു കോ​വി​ഡ് രോ​ഗം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നോ​​ടു യോ​ജി​ക്കു​ന്നി​ല്ലെ​ന്നും ഹ​സ​ന്‍ വ്യ​ക്ത​മാ​ക്കി
കോ​വി​ഡ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​യ​ത് ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ക്കാ​ന്‍: എം എം ഹ​സ​ന്‍

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍​നി​ന്നു ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ക്കാ​നാ​ണു സം​സ്ഥാ​ന​ത്തു കോ​വി​ഡ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​യ​തെ​ന്നു യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം.​ഹ​സ​ന്‍.

ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള വ​ഴി​യാ​യി സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് രോ​ഗ​ത്തെ കാ​ണു​ന്നു. രോ​ഗ​പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​നൊ​പ്പം സ​ഹ​ക​രി​ക്കും. എ​ന്നാ​ല്‍ അ​ഴി​മ​തി​ക്കെ​തി​രെ വീ​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു ത​ന്നെ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ള്‍​ക്കൂ​ട്ട സ​മ​ര​ങ്ങ​ളാ​ണു കോ​വി​ഡ് രോ​ഗം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നോ​​ടു യോ​ജി​ക്കു​ന്നി​ല്ലെ​ന്നും ഹ​സ​ന്‍ വ്യ​ക്ത​മാ​ക്കി.

ജനുവരിയിലാണ് സംസ്ഥാനത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. പരമാവധി ടെസ്റ്റുകള്‍ നടത്തുമെന്നാണ് അന്ന് ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അതിന് തയ്യാറായില്ലെന്നും ഹസന്‍ ആരോപിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസ് വാര്‍ത്തകള്‍ വന്നതിന് ശേഷമാണ് സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്. ഒപ്പം തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചുവെന്നും ഹസന്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com