കെ എം ഷാജിയെ സര്‍ക്കാര്‍ പിന്തുടര്‍ന്ന് വേട്ടയാടുകയാണ്; പിന്തുണയുമായി എം കെ മുനീർ

ലീഗ് നേതാക്കള്‍ക്ക് എതിരെയുള്ള കേസുകള്‍ മാത്രം സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുന്നു
കെ എം ഷാജിയെ സര്‍ക്കാര്‍ പിന്തുടര്‍ന്ന് വേട്ടയാടുകയാണ്; പിന്തുണയുമായി എം കെ മുനീർ

കോഴിക്കോട്: കെ എം ഷാജി എംഎല്‍എയ്ക്ക് പിന്തുണയുമായി മുസ്‌ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ എം കെ മുനീര്‍. കെ എം ഷാജി എംഎല്‍എയെ സര്‍ക്കാര്‍ പിന്തുടര്‍ന്ന് വേട്ടയാടുകയാണ്. സര്‍ക്കാരിന് എതിരെ സംസാരിക്കുന്നതിനാലാണ് കെ എം ഷാജിയെ വേട്ടയാടുന്നതെന്നും മുനീര്‍.

ലീഗ് നേതാക്കള്‍ക്ക് എതിരെയുള്ള കേസുകള്‍ മാത്രം സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തില്‍ നിലപാട് നേതാക്കള്‍ പറഞ്ഞു കഴിഞ്ഞെന്നും മുനീര്‍ വ്യക്തമാക്കി. നിലപാട് പറയാനുള്ള അധികാരം ചെന്നിത്തലയ്ക്ക് നല്‍കിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കെ എം ഷാജി എംഎല്‍എക്കെതിരായ വധഭീഷണി കേസില്‍ ആരോപണവിധേയനായ തേജസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശേരി കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

Related Stories

Anweshanam
www.anweshanam.com