കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ സ്വയം നിരീക്ഷണത്തില്‍
Kerala

കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ സ്വയം നിരീക്ഷണത്തില്‍

മന്ത്രി പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം

News Desk

News Desk

തൃശൂര്‍: കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രി പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സ്വയം നിരീക്ഷണത്തില്‍ കഴിയാൻ മന്ത്രി തീരുമാനം എടുത്തത്.

തിരുവനന്തപുരത്തെ മന്ത്രിമന്ദിരത്തില്‍ ഇന്നലെ രാത്രിമുതലാണ് വി.എസ്. സുനില്‍ കുമാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മന്ത്രിയുടെ പരിപാടികൾ എല്ലാം റദ്ദാക്കിയിട്ടുണ്ട്. എന്നാൽ വീട്ടിൽ ഇരുന്ന് തന്നെ പ്രവർത്തനങ്ങളെ വിലയിരുത്തും.

കഴിഞ്ഞ 15ന് തൃശൂര്‍ കോര്‍പറേഷന്‍ ഓഫിസില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് പ്രതിരോധ യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകക്കാണ് കോവിഡ് പോസിറ്റീവായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് താന്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചതെന്നും മന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com