മന്ത്രി വി എസ് സുനിൽ കുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്
Kerala

മന്ത്രി വി എസ് സുനിൽ കുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണു മ​ന്ത്രി​യു​ടെ കോ​വി​ഡ് ഫ​ലം ല​ഭി​ച്ച​ത്. മന്ത്രിയുടെ അഡി. പ്രൈവറ്റ്‌ സെക്രട്ടറിയുടെയും പരിശോധന ഫലം നെഗറ്റീവാണ്.

News Desk

News Desk

കൊ​ച്ചി: മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​റി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണു മ​ന്ത്രി​യു​ടെ കോ​വി​ഡ് ഫ​ലം ല​ഭി​ച്ച​ത്. മന്ത്രിയുടെ അഡി. പ്രൈവറ്റ്‌ സെക്രട്ടറിയുടെയും പരിശോധന ഫലം നെഗറ്റീവാണ്.

തൃ​ശൂ​രി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണു കൃ​ഷി​മ​ന്ത്രി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ലാ​ണു മ​ന്ത്രി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി​യ​ത്.

മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ മേ​യ് 15-ന് ​തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ലാ​യി​രു​ന്നു യോ​ഗം ചേ​ര്‍​ന്ന​ത്. ഈ ​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കോ​ര്‍​പ​റേ​ഷ​നി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്തെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ ക്വാ​റ​ന്ൈ‍​റ​നി​ല്‍ പ്ര​വേ​ശി​ച്ച​ത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ റൂം ക്വാറന്റൈനിലാണ് മന്ത്രി. കൊവിഡ് രോഗിയുമായി സമ്ബര്‍ക്കമുണ്ടായ ദിവസം മുതല്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയാനാണ് മന്ത്രി അടക്കമുള്ളവരോട് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ മന്ത്രിക്ക് ഇനി 7 ദിവസം നിരീക്ഷണത്തില്‍ ഇരുന്നാല്‍ മതി. കോര്‍പ്പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശമുണ്ട്.

Anweshanam
www.anweshanam.com