
എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. 'ധനമന്ത്രി കൊച്ചിക്കൊപ്പം' എന്ന പരിപാടിയില്‍ കൊച്ചിമേയര്‍ എം അനില്‍കുമാറിന്റെ അഭ്യര്‍ത്ഥനയിലാണ് മന്ത്രിയുടെ മറുപടി.
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ വിദേശ വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തണമെന്നായിരുന്നു എം അനില്‍ കുമാറിന്റെ അഭ്യര്‍ത്ഥന. ഇത് പരിഗണിച്ചാണ് വിദേശ വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. കൊച്ചിക്ക് ഹരിത പ്രോട്ടോക്കോള്‍ വേണമെന്നും ലഹരി മാഫിയക്ക് തടയിടണമെന്നും പരിപാടിയില്‍ പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.