മന്ത്രി വിഎസ് സുനില്‍ കുമാറിനെ ഭീഷണിപ്പെടുത്തിയത് അയല്‍വാസി

ദുബായിലുള്ള തൃശൂര്‍ കണിമംഗലം സ്വദേശി സുജിനാണ് മന്ത്രിയെ വിളിച്ച് വധഭീഷണി മുഴക്കിയത്.
മന്ത്രി വിഎസ് സുനില്‍ കുമാറിനെ ഭീഷണിപ്പെടുത്തിയത് അയല്‍വാസി

തിരുവനന്തപുരം: മന്ത്രി വിഎസ് സുനില്‍ കുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആളെ കണ്ടെത്തി പൊലീസ്. ദുബായിലുള്ള തൃശൂര്‍ കണിമംഗലം സ്വദേശി സുജിനാണ് മന്ത്രിയെ വിളിച്ച് വധഭീഷണി മുഴക്കിയത്. തൃശൂര്‍ കോര്‍പ്പറേഷനില്‍ വിജയിച്ച എല്‍ഡിഎഫ് പ്രതിനിധികളെയും വിളിച്ചിരുന്നു. മദ്യലഹരിയിലാണ് വിളിച്ചതെന്ന് സുജിന് പറഞ്ഞതായാണ് വിവരം. ഇത് സംബന്ധിച്ച് മന്ത്രി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com