മന്ത്രി എംഎം മണിക്ക് കോവിഡ്

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രിയാണ് അദ്ദേഹം.
മന്ത്രി എംഎം മണിക്ക് കോവിഡ്

തിരുവനന്തപുരം: വൈദുതി വകുപ്പു മന്ത്രി എംഎം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രിയാണ് അദ്ദേഹം. തോമസ് ഐസക്, ഇപി ജയരാജന്‍ വി എസ് സുനില്‍കുമാര്‍ എന്നിവരാണ് നേരത്തെ രോഗം സ്ഥിരീകരിച്ച മറ്റ് മന്ത്രിമാര്‍.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും നിരീക്ഷണത്തില്‍ പോകും

Related Stories

Anweshanam
www.anweshanam.com