
കൊല്ലം :മന്ത്രി ജെ മെഴ്സികുട്ടി അമ്മയുടേത് അങ്ങേയറ്റം ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് കുണ്ടറയിലെ യു ഡി എഫ് സ്ഥാനാർഥി പി സി വിഷ്ണുനാഥ് .ഇ എം സി സി ഡയറക്ടർ ഷിജു വർഗീസിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ല .
പരാതി നൽകിയ ശേഷം അദ്ദേഹം പുറത്തിറങ്ങുന്ന വീഡിയോ കണ്ടു .മന്ത്രി തിരഞ്ഞെടുപ്പ് ദിവസം തെറ്റുധാരണ ഉണ്ടാക്കുന്ന പ്രസ്താവന നടത്തി .
ഇത് വോട്ടർമാരെ സ്വാധീനിക്കാനാണ് .ഷിജു വർഗീസിന്റെ കാർ കത്തിച്ചതാണ് പോലീസ് അന്വേഷിക്കേണ്ടത് .അങ്ങേയറ്റം ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണിതെന്ന് അദ്ദേഹം ആരോപിച്ചു .