ഗ​ണ്‍​മാ​ന് കോ​വി​ഡ്; മന്ത്രി കെ ടി ജലീല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു
Kerala

ഗ​ണ്‍​മാ​ന് കോ​വി​ഡ്; മന്ത്രി കെ ടി ജലീല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

ജലീലിന്റെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്

News Desk

News Desk

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഗണ്‍മാന് കോ​വി​ഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്. ജലീലിന്റെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 14 ദി​വ​സ​മാ​യി മ​ന്ത്രി​യും ഗ​ണ്‍​മാ​നും ഡ്രൈ​വ​റും ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്ന് ഇ​ന്ന് മൂ​ന്ന് പേ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ഗ​ണ്‍​മാ​ന് കോ​വി​സ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ന്ത്രി​യു​ടെ​യും ഡ്രൈ​വ​റു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്. മ​ന്ത്രി​ക്കൊ​പ്പം ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള ദു​ര​ന്ത സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ഗ​ണ്‍​മാ​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ക​രി​പ്പൂ​ര്‍ വി​മാ​ന​ദു​ര​ന്ത​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ര്‍, സ​ബ് ക​ള​ക്ട​ര്‍, എ​സ്‍​പി തു​ട​ങ്ങി​യ​വ​ര്‍​ക്ക് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യും ജ​ലീ​ല്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് മ​ന്ത്രി​മാ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി​രു​ന്നു.

അതേസമയം, ജലീലിനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ നാണ്യ വിനിമയ ചട്ടലംഘനം നടത്തിയതിനാണ് അന്വേഷണം. ധനകാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുക. കേന്ദ്ര അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് നടപടി. അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Anweshanam
www.anweshanam.com