പക്ഷിപ്പനിയുടെ ഉറവിടം ദേശാടന പക്ഷികളെന്ന് മന്ത്രി കെ രാജു

രോഗബാധിത പ്രദേശത്തുള്ള മറ്റ് വളര്‍ത്തു പക്ഷികളെക്കൂടി കൊല്ലാനാണ് തീരുമാനം.
പക്ഷിപ്പനിയുടെ ഉറവിടം ദേശാടന പക്ഷികളെന്ന് മന്ത്രി കെ രാജു

ആലപ്പുഴ: പക്ഷിപ്പനിയുടെ ഉറവിടം ദേശാടന പക്ഷികളെന്ന് വനം മന്ത്രി കെ രാജു. ആലപ്പുഴ ജില്ലയില്‍ ഇതുവരെ 37654 പക്ഷികളെ കൊന്നു. 23857 പക്ഷികള്‍ രോഗം വന്നു ചത്തു. അതേസമയം, കോട്ടയം ജില്ലയില്‍ 7229 പക്ഷികളെ കൊന്നു. പക്ഷികളെ കൂട്ടത്തോടെ കൊല്ലുന്നത് നാളെ വരെ തുടരും. ഇതുവരെ താറാവുകളെ മാത്രമാണ് കൊന്നത്. രോഗബാധിത പ്രദേശത്തുള്ള മറ്റ് വളര്‍ത്തു പക്ഷികളെക്കൂടി കൊല്ലാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ പക്ഷി, ഇറച്ചി , മുട്ട എന്നിവയുടെ വില്‍പ്പനയ്ക്കുള്ള നിരോധനം തുടരും.നഷ്ടപരിഹാരം ഇപ്പോള്‍ പ്രഖ്യാപിച്ച തുക അടിസ്ഥാനപ്പെടുത്തി ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി കെ രാജു കൂട്ടിച്ചേര്‍ത്തു. നിലവില്‍ പക്ഷിപ്പനി നിയന്ത്രണ വിധേയമാണ്. കോഴി, താറാവ് എന്നിവയുടെ വില്‍പ്പനയെ ബാധിക്കില്ലെന്നും മന്ത്രി അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com