മികച്ച വിജയം നേടുമെന്ന് മന്ത്രി ഇപി ജയരാജന്‍

വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മികച്ച വിജയം നേടുമെന്ന് മന്ത്രി ഇപി ജയരാജന്‍

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് മന്ത്രി ഇപി ജയരാജന്‍. വളരെക്കാലമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിച്ചവരാണ്. ജനങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും കൊടുക്കാന്‍ മുന്നിട്ടിറങ്ങിയവരാണ്. അവരെ മാത്രമെ ജനങ്ങള്‍ വിജയിപ്പിക്കുവെന്നും മന്ത്രി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ആറുമണിയോടെ തന്നെ മോക് പോളിംഗ് നടത്തി വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു.വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്. വൈകീട്ട് ആറ് വരെയാണ് പോളിംഗ്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 10,842 പോളിംഗ് ബൂത്തുകളാണ് മൂന്നാം ഘട്ടത്തിലേക്കായി സജ്ജീകരിച്ചിരിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com