മ​ന്ത്രി ഇ പി ജ​യ​രാ​ജ​ന്‍ ആ​ശു​പ​ത്രി വി​ട്ടു

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ന്ത്രി​യെ അ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്

മ​ന്ത്രി ഇ പി ജ​യ​രാ​ജ​ന്‍ ആ​ശു​പ​ത്രി വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ ആ​ശു​പ​ത്രി വി​ട്ടു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ന്ത്രി​യെ അ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നാ​ല്‍ ബുധനാഴ്ച രാ​ത്രി ഏ​ഴ് മണിയോടെ അ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​ക​യാ​യി​രു​ന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com